+1 വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; ഓഫ്‍ലൈന്‍ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ദില്ലി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേരളത്തില്‍ ടിപിആര്‍ നിരക്ക് 15 ശതമാനത്തില്‍ കൂടതലാണെന്നും. രാജ്യത്തെ മൊത്തം കോവിഡ് കേസ്സുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തില്‍ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂല്‍ ഷാ എന്ന അഭിഭാഷകന്‍ പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ വാക്സിന്‍ സ്വീകരിച്ചവരല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയതെന്നും രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നുമാണ് റസൂല്‍ ഷായുടെ ഹര്‍ജി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha