ആംബുലന്‍സ് ചലഞ്ച് അവസാന ഘട്ടത്തിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണിച്ചാര്‍: പഞ്ചായത്തിന് സ്വന്തമായി ആംബുലന്‍സ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആംബുലന്‍സ് ചലഞ്ച് അവസാന ഘട്ടത്തിലേക്ക്. ആംബുലന്‍സ് ബുക്ക് ചെയ്തു
2021 ജൂണ്‍ മാസത്തില്‍ ആരംഭിച്ച ആംബുലന്‍സ് ചലഞ്ചിന് ജനങ്ങളുടെ മികച്ച പ്രതികരണമാണ് കണിച്ചാര്‍ പഞ്ചായത്തിന് ലഭിച്ചത്.ഏകദേശം നാല് മാസം കൊണ്ട് ആംബുലന്‍സ് ചലഞ്ചിന്റെ അക്കൗണ്ടില്‍ 15,85,000 രൂപ ലഭിച്ചു.ജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി ആംബുലന്‍സ് വാങ്ങുവാനാണ് ചലഞ്ചുമായി കണിച്ചാര്‍ പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. അത് ഇരു കൈയും നീട്ടി ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് ഇത്രയും വേഗത്തില്‍ ആംബുലന്‍സ് ബുക്ക് ചെയ്യാന്‍ സാധിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ പറഞ്ഞു.
ഭരണ സമിതി അംഗങ്ങള്‍, പ്രവാസികള്‍, കുടുംബശ്രീ അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍, നാട്ടുകാര്‍, വിവിധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെല്ലാം ആംബുലന്‍സ് ചലഞ്ചില്‍ പങ്കാളികളായി.ഈ മാസം 30 തോടെ ആംബുലന്‍സ് കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കൈമാറാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു."

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha