ട്രോളിംഗ് കഴിഞ്ഞിട്ടും മത്സ്യക്ഷാമം രൂക്ഷം, മടങ്ങാൻ കഴിയാതെ ബോട്ടുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ട്രോളിങ് നിരോധനത്തിനു ശേഷം വലയിൽ കയറാതെ മീനുകൾ ; മടക്കം മാറ്റിവച്ച് ബോട്ടുകൾ


പൊന്നാനി : രണ്ടുമാസം നീണ്ട ട്രോളിങ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ബോട്ടുകൾക്ക് നിരാശ. ഇന്ധനച്ചെലവിനുള്ള മീൻ പോലും കിട്ടാത്തതിനാൽ ബോട്ടുകൾ പലതും കരയിലേക്കു വരാതെ മീൻപിടിത്തം തുടരുകയാണ്.

ഇന്നലെ പതിനഞ്ചോളം ബോട്ടുകൾ പൊന്നാനി ഹാർബറിൽ നങ്കൂരമിട്ടു. 2 ബോട്ടുകൾ യന്ത്രത്തകരാറു കാരണം തീരമണയുകയായിരുന്നു. കിട്ടിയവർക്ക് ആകെ കിട്ടിയത് കിളിമീൻ. ഇന്ധനച്ചെലവും തൊഴിലാളി ബാറ്റയും കൊടുക്കാൻ തന്നെ ബോട്ടുടമ കടം വാങ്ങേണ്ട അവസ്ഥ. ഇന്നും നാളെയുമായി മുഴുവൻ ബോട്ടുകളും തീരമണയുമെന്നാണ് കരുതുന്നത്.

ട്രോളിങ് നിരോധനം കഴിഞ്ഞാൽ സാധരണ ചാകരക്കോളുണ്ടാകാറുണ്ടെങ്കിലും ഇത്തവണ അവസ്ഥ ദയനീയമാണ്. പരമ്പരാഗത വള്ളക്കാർക്കും മത്സ്യലഭ്യത കുറഞ്ഞിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha