അറുപതോളം മലയാളികള്‍ മംഗളൂരുവില്‍ കുടുങ്ങി; നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടക - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 3 August 2021

അറുപതോളം മലയാളികള്‍ മംഗളൂരുവില്‍ കുടുങ്ങി; നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടകമംഗ്ലൂരു/കാസർകോട്: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ തീവണ്ടി മാർഗം മംഗളൂരുവിലെത്തിയ നൂറിലേറെപ്പേരെ പോലീസ് വാഹനത്തിൽ കയറ്റി ടൗൺഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റി. വൈകീട്ട് മൂന്നരയോടെയെത്തിയ തീവണ്ടിയിൽ നിന്നു മാത്രം 50 ഓളം പേരെയാണ് ടൗൺഹാളിലേക്കു മാറ്റിയത്. ഇവർക്കെല്ലാം റെയിൽവേ സ്റ്റേഷനിൽ വച്ചു തന്നെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും രാത്രി പത്തു മണിവരെ ഫലം വന്നിട്ടില്ല. ഒരു മണിക്കൂർ നേരം റെയിൽവേ സ്റ്റേഷനിലിരുത്തി. തുടർന്ന് മംഗളൂരു ടൗൺ ഹാളിലെത്തിച്ചു. ടൗൺ ഹാളിനു പുറത്ത് പോലീസ് കാവലും ഏർപ്പെടുത്തി. ആറര മണിക്കൂർ നേരം വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്ന് ഇവർ പറഞ്ഞു.

രാത്രി 10.45 ഓടെ മണിയോടെ ഉന്നത പോലീസ്-ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ടൗൺ ഹാളിലെത്തി.സ്ത്രീകളെ മാത്രം പോകാൻ അനുവദിച്ചു.ആർ.ടി.പി.സി.ആർ.പരിശോധന ഫലം കിട്ടുന്നതുവരെ റൂം ക്വാറന്റീനിൽ കഴിയണമെന്ന നിർദേശത്തോടെയാണ് ഇവരെ വിട്ടത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog