രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കേ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 5 August 2021

രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കേ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കേ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം .അടുത്ത ആഴ്ചകളില്‍ നടക്കാനിരിക്കുന്ന ഓണം, മുഹറം ,ജന്മാഷ്ടമി, ഗണേശ് ചതുര്‍ത്ഥി അടക്കമുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

ടെസ്റ്റ്  ട്രാക്ക്  ട്രീറ്റ് കൂടാതെ വാക്‌സിനേഷനും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ,അല്ലായെങ്കില്‍ രോഗ പ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ഓര്‍മിപ്പിച്ചു.
സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന കേസുകള്‍ 40,000 ത്തിന് മുകളില്‍ തന്നെ തുടരുന്നു. രാജ്യത്ത് 4.04 ലക്ഷം പേര്‍ ചികിത്സയിലുള്ളതില്‍ 1.76 ലക്ഷം പേരും കേരളത്തിലാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog