കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ അരുണ്‍ എഴുത്തച്ഛൻ നിർവഹിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 5 August 2021

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ അരുണ്‍ എഴുത്തച്ഛൻ നിർവഹിച്ചു.കേളകം: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ. അരുൺ എഴുത്തച്ഛൻ നിർവഹിച്ചു. യാത്രാവിഭാഗത്തിൽ 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അരുൺ എഴുത്തച്ഛൻ വിദ്യാഭ്യാസത്തോടൊപ്പം മാനുഷിക മൂല്യങ്ങളും പകർന്നു തരുന്നതില്‍ കലകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ സീന ഇ എസ് ആമുഖഭാഷണം നടത്തി. വിദ്യാർഥികളായ അഷ്മിത പി എസ്, ലയ മരിയ ജോസ്, അഖിൽ വർഗീസ്  എന്നിവർ കവിതകള്‍  ആലപിച്ചു. അജന്യ അശോക്, പല്ലവി മധു, ആന്‍മരിയ ജോൺസൺ എന്നിവർ നാടൻപാട്ട് പാടി. കുമാരി അജന്യ അശോക്, അമൽഡ സിബി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ആവിഷ്കാരം  ശ്രദ്ധേയമായി. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. മാസ്റ്റർ അഭിനവ് എം എസ് സ്വാഗതവും കുമാരി അക്ഷയ ഇ എസ് നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപകരായ ഷീന ജോസ്, കുസുമം പി എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog