പരീക്ഷ പ്രമാണിച്ച് ഇന്നും നാളെയും കൂടുതൽ ബസ് സർവീസുകൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 7 August 2021

പരീക്ഷ പ്രമാണിച്ച് ഇന്നും നാളെയും കൂടുതൽ ബസ് സർവീസുകൾ


തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നടക്കുന്ന എസ്.സി ഡെവലപ്മെന്റ് ഓഫീസർ ഗ്രേഡ് 2 , ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും, നാളെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി  നടക്കുന്ന സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിൽ  പരീക്ഷ കേന്ദ്രങ്ങളിലേക്ക് ഈ രണ്ടു ദിവസങ്ങളിലും കൂടുതൽ സർവ്വീസുകൾ സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുമെന്ന്  കെഎസ്ആർടിസി അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷാർത്ഥികൾക്ക് കൃത്യസമയത്തിന് മുൻപ് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്;   www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. കുടുതൽ വിവരങ്ങൾ
കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021, 0471- 2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972 എന്നീ നമ്പറുകളിൽ നിന്ന് ലഭിക്കും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog