മൊബൈൽ കടയിൽ മോഷണം; പ്രതിയെ നാട്ടുകാർ തൊണ്ടി സഹിതം പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 28 August 2021

മൊബൈൽ കടയിൽ മോഷണം; പ്രതിയെ നാട്ടുകാർ തൊണ്ടി സഹിതം പിടികൂടി 
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ എം സോണ്‍ എന്ന മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നും 72000 രൂപ വിലവരുന്ന 10 മൊബൈലുകള്‍, 2200 രൂപ വിലവരുന്ന 3 വാച്ചുകള്‍, 5000 രൂപ എന്നിവ മോഷ്ടിച്ച കള്ളനെ നാട്ടുകാര്‍ തൊണ്ടി സഹിതം പിടികൂടി പോലീസിന് കൈമാറി.

ആലക്കോട് പറത്തന്‍ പാറ തെക്കേമുറിയില്‍ കുരുമുളക് തങ്കച്ചന്‍ എന്ന തങ്കച്ചന്‍ (മാത്യു 50) ആണ് പിടിയിലായത്. പുലര്‍ച്ചെ മോഷണത്തിന് ശേഷം തങ്കച്ചന്‍ അവിചാരിതമായി നാട്ടുകാരുടെ കയ്യില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ ജയനും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് തുടങ്ങിയ ജില്ലകളിലും, കര്‍ണ്ണാടകയിലും ഇയ്യാള്‍ക്കെതിരെ നിരവധി മോഷണ കേസുകളുണ്ട്. പല തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog