കണ്ണൂർ നഗരത്തിൽ യുവാവിന് കുത്തേറ്റു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ബസ് സ്റ്റാന്റിൽ ബസ്കാത്തു നിൽക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തി . പള്ളിക്കുന്നുമ്പത്തെ സുധാകരന്റെ മകൻ പി.സുനിലി ( 47 ) നാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കണ്ണൂർ കാൾടെക്സസ് കെ.എസ്.ആർ.ടി. സി . ബസ് സ്റ്റാന്റിലാണ് സംഭവം . വയറിന് കുത്തേറ്റ് ഗുരുത രാവസ്ഥയിലായ സുനിലിനെ പരിയാരത്തെ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രി യിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു . യുവാവിനെ കുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസിരച്ചിൽ തുടങ്ങി . പ്രതി യെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ടൗൺഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങി .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha