കണ്ണൂർ : ഖത്തറിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഖത്തർ ഇൻകാസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടും കോവിഡു മഹാമാരിയുടെ ആരംഭ കാലഘട്ടത്തിൽ പ്രവാസികൾക്ക് ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണവും മരുന്നുകളും എത്തിച്ചുകൊടുത്ത മാനുഷിക റഹീം റയ്യാനെ അതേ കോവിഡ തന്നെ തട്ടിയെടുത്തു റഹീം റയ്യാൻറെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഖത്തർ ഇൻകാസ് കണ്ണൂർ ചാപ്റ്റർ എളയാവൂർ സി എച്ച് സെന്റർ ഇൽ സ്മൃതി ദിനം സംഘടിപ്പിച്ചു. മുഹമ്മദ് എടയന്നൂരിന്റെ അധ്യക്ഷതയിൽ കണ്ണൂർ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ റഷീദ്. ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ മുഹമ്മദലി കൂടാളി. ഷഫീർ കരിയാട്. അബ്‌നാർ റയ്യാൻ തുടങ്ങിയവർ പ്രസംഗിച്ചു കെഎം ഷംസുദ്ദീൻ സ്വാഗതവും ജാഫർ കതിരൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ മരണാനന്തര ചടങ്ങുകൾ ക്കു ആവശ്യമായ വസ്തുക്കളുടെ കിറ്റുകളും നിർധരായ 25 കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി
റഹീം റയ്യാൻറെ സ്മൃതി ദിനത്തിൽ ഖത്തർ ഇൻകാസ് കണ്ണൂർ ചാപ്റ്റർ എളയാവൂർ സി എച്ച് സെൻസറിലെ അന്തേവാസികൾക്ക് ബെഡ്ഷീറ്റുകൾ വിതരണം ചെയ്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു