ഏലപ്പീടിക അക്രമ സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ല; പ്രതികൾ റിമാൻഡിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 28 August 2021

ഏലപ്പീടിക അക്രമ സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ല; പ്രതികൾ റിമാൻഡിൽ

പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിൽ രണ്ട് യുവാക്കൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കി പോലീസ്. ഇക്കഴിഞ്ഞ തിരുവോണദിവസമായിരുന്നു ഏലപ്പീടികയിൽ യുവാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഏലപ്പീടിക സ്വദേശികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഈ സംഭവത്തിൽ കസ്റ്റഡിയിലായ കോളയാട് പുത്തലം, എടയർ സ്വദേശികളായ ഏഴ് പേരുടെ അറസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. രാഹുൽ, ജോർജ്, ജിനീഷ്,ഷൈജിത്ത്, ദിവിനേഷ്‌ ,അഖിൽ അപ്പു, സിബിൻ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവോണ ദിവസം ഏലപ്പീടികയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് അക്രമ സംഭവങ്ങളുടെ തുടക്കം. അറസ്റ്റിലായവരിൽ ചിലർക്ക് അന്ന് മർദ്ദനമേറ്റിരുന്നു . ഇതിൽ പ്രകോപിതരായ ഇവർ വീണ്ടും തിരിച്ചെത്തിയപ്പോഴാണ് കാറിൽ പോവുകയായിരുന്ന ഏലപ്പീടികയിലെ രണ്ടു പേർക്ക് നേരെ ആക്രമണമുണ്ടായത്. വാഹനത്തിന് വശം കൊടുത്തില്ലെന്ന കാരണത്താൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അറസ്റ്റിലായ ഏഴ് പേരും റിമാൻഡിലാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog