ഇന്ന്"മുതൽ "പ്രസക്തി വരെ.ഫാസിൽ മുരിങ്ങോളിയുടെ ശേഖരത്തിൽ ഉണ്ട്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാടാച്ചിറ :ഒരു രൂപയുടെ സ്റ്റാമ്പ് സംഭാവനയായി നൽകി മലപ്പുറത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന മണമ്പൂർ രാജൻ ബാബുവിന്റെ "ഇന്ന്"മാസിക മുതൽ... എടക്കാട് സ്വദേശിയായ എം. കെ. അബൂബക്കറിന്റെ "പ്രസക്തി"മാസിക തുടങ്ങി ഫാസിൽ മുരിങ്ങോളിയുടെ ശേഖരത്തിലുള്ളത് നൂറോളം മാസികകളും വാരികകളും. കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറ കോട്ടൂർ സ്വദേശിയായ ഫാസിലിന്റെ ശേഖരത്തിലുണ്ട്.
നല്ലൊരു വായന പ്രീയനും എഴുത്തുകാരനുമായ ഫാസിലിന് വായിക്കാൻ മാത്രമല്ല അത് നിധിപോലെ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നതിൽ ഫാസിൽ പ്രത്യേകം ശ്രദ്ധിക്കുന്നു..
കാടാച്ചിറ, കോട്ടൂരിലെ മുരിങ്ങോളി വീട്ടിലെ ഫാസിലിന് ചെറുപ്പത്തിൽ വായിക്കുന്ന ശീലമുണ്ടായിരുന്നു.കടയിൽനിന്നും സാധങ്ങൾ പൊതിഞ്ഞ് നൽകുന്ന പേപ്പറായിരുന്നു ആദ്യ എന്റെ വായനയുടെ ചുവട് വെപ്പെന്നു ഫാസിൽ ഓർക്കുന്നു. പിന്നീട് എവിടെ പോയാലും ബുക്ക് സ്റ്റാലുകളിൽ കാണുന്ന മാസികകളും വാരികകളും വാങ്ങുക എന്നുള്ളത് ഫാസിലിന്റെ ശീലമായിരുന്നു. അതൊക്കെ ഇന്നും നിധിപോലെ ഫാസിൽ സൂക്ഷിക്കുന്നു.
വായനയോട് താല്പര്യം തോന്നിയസമയത്താണ് എഴുതാൻ തുടങ്ങിയത് അങ്ങിനെ ആദ്യകഥയായ "പത്രവാർത്ത"കാടാച്ചിറ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കണ്ണൂരിലെ സുദിനം പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നു.

മിനി മാസികകളായ ഇന്ന്, പ്രസക്തി, പരസ്പരം, നുറുങ്ങ്, ഉറവ,സ്ലേറ്റ്, കണ്ണാടി തുടങ്ങിയവയും... ദേശാഭിമാനി, ചന്ദ്രിക,മാതൃഭൂമി, ഭാഷപോഷിണി, മലയാളം, രിസാല, സെൻസിങ്, സുന്നിവോയ്സ്, സുന്നത്ത്, പൂങ്കാവനം, സത്യധാര, തുളുനാട്, ഇശൽലോകം, അക്ഷരദീപം, ജീവരാഗം, വാർത്തസ്വാന്തനം, യുവധാര,ഗ്രന്ഥലോകം, ചിലങ്ക, ദാരുവേല, കഥ, കലാകൗമുദി, പച്ചകുതിര, തുടങ്ങി കണ്ണൂർ മുതൽ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികകളും വാരികകളും ഫാസിലിന്റെ ശേഖരത്തിലുണ്ട്.

 പുതിയ പ്രസിദ്ധീകരണ ങ്ങൾ ഇന്നും ഇറങ്ങിയാൽ ഫാസിൽ അതുവാങ്ങി ശേഖരത്തിൽ ഉൾപ്പെടുത്തും. പുതിയ വാരികകളോ മാസികകളോ ഇറങ്ങിയോ എന്നറിയാൻ കണ്ണൂർ പഴയ ബസ്റ്റാന്റിലുള്ള ന്യൂ ഇന്ത്യ ബുക്ക് സ്റ്റാളിലെത്തി അന്വഷിച്ചുപോകാറുണ്ട്.

ഫാസിൽ മുരിങ്ങോളി എന്ന പേരിൽ കഥകളും കവിതകളും എഴുതുന്ന ഫാസിൽ ഇതിനകംതന്നെ കരകൗശല വസ്തുക്കൾ നിർമിച്ച്‌ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്, മാസികകളും വാരികകളും കവറിലിട്ട് പിൻചെയ്തുവെച്ച് അതീവഭദ്രമായി സൂക്ഷിച്ചുവെക്കുകയാണ് ഫാസിൽ ചെയ്യുന്നത്.
മുണ്ടേരി കച്ചേരിപ്പറമ്പ് ആലിലവളപ്പിൽ ഹാജറയാണ് ഭാര്യ. ഫഹ്‌മിത തസ്‌നി ഏക മകളാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha