സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 12 August 2021

സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല


സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ.
ടി പി ആർ കുറഞ്ഞാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവന്ന് സജി ചെറിയാൻ അറിയിച്ചു.
ടിപിആർ എട്ട് ശതമാനമെങ്കിലുമായാൽ തീയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു.
സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചേ തീയറ്ററുകള്‍ തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ഫിയോകിന്റെ അടിയന്തര എക്സിക്യൂട്ടിവ് യോ​ഗത്തിലായിരുന്നു തീരുമാനം.
കൊവിഡ് സാഹചര്യത്തില്‍ തീയറ്റര്‍ തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുകയാണ്. തീയറ്റര്‍ ഉടമകള്‍ വലിയ പ്രതിസന്ധിയിലാണെന്നും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകള്‍ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോള്‍ നടക്കുന്നില്ല

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog