ആലക്കോട് കുട്ടാപറമ്പിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മത്സ്യ വ്യാപാരി മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 2 August 2021

ആലക്കോട് കുട്ടാപറമ്പിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മത്സ്യ വ്യാപാരി മരിച്ചു

ആലക്കോട്: കുട്ടാപറമ്പിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആലക്കോട് ന്യൂ ബസാറിൽ മത്സ്യ കച്ചവടം നടത്തുന്ന കുന്നുമ്മൽ അസീസ് (52) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം. വീടിനോട് ചേർന്ന് മതിൽ കെട്ടുന്ന തൊഴിലാളികൾക്കൊപ്പം മണ്ണ് എടുക്കുന്നതിനിടെ മുകൾ ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങി പോയ അസീസിനെ മറ്റ് തൊഴിലാളികൾ ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog