റാപ്പിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ സംവിധാനമൊരുക്കിയതായി ആരോഗ്യ വകുപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണുര്‍: യാത്രയ്ക്ക് മുന്‍പായി യാത്രക്കാര്‍ നടത്തേണ്ട റാപ്പിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ സംവിധാനമൊരുക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ടെസ്റ്റിന് സൗകര്യമൊരുക്കിയിരിക്കുന്നത്. 10 രജിസ്ട്രേഷന്‍ കൗണ്ടറുകളാണ് ടെര്‍മിനലില്‍ തുറന്നിട്ടുള്ളത്

15 മിനിറ്റിനകം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പരിശോധനാ ഫലം ലഭ്യമാകും.

3000 രൂപയാണ് പരിശോധനയ്ക്ക് ഫീസ്. മൂന്ന് മണിക്കൂറിനുള്ളില്‍ 500 പരിശോധനകള്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. പരിശോധനയ്ക്ക് വാട്സാപ്പ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പുറമേ വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്തും പരിശോധനയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്. പരിശോധനാ ഫലം എസ്.എം.എസ് വഴിയും നേരിട്ടും ലഭ്യമാകുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha