വാക്ക് ഇന്‍ ഇന്റര്‍വ്യൂ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 6 August 2021

വാക്ക് ഇന്‍ ഇന്റര്‍വ്യൂ


കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ ഇ സി ജി ടെക്‌നീഷ്യന്‍, വനിത സെക്യൂരിറ്റി എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  ഇ സി ജി ടെക്‌നീഷ്യന് എസ് എസ് എല്‍ സി, ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്‌നോളജിയിലുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. എസ് എസ് എല്‍ സി, 25-45 നും ഇടയില്‍ പ്രായവും നല്ല ശാരീരിക ക്ഷമതയും പ്രവൃത്തി പരിചയവുമാണ് വനിത സെക്യൂരിറ്റിയുടെ യോഗ്യത.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ആഗസ്ത് ഒമ്പതിന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ് 9349732597 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ആഗസ്ത് 10 ന് രാവിലെ 11 മണിക്ക് യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന്  ഹാജരാകണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog