കൊട്ടിയൂര്‍:പാവപ്പെട്ടവര്‍ക്ക് വൈദ്യുതി വിലപിടിപ്പുള്ളതാക്കുന്ന കേന്ദ്ര നയത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതിക്കെതിരെയും ആഗസ്റ്റ് 10 ന് വൈദ്യുതി ജീവനക്കാരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി നാഷണല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പായത്തോടില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബാബു കരുവേലില്‍ അധ്യക്ഷത വഹിച്ചു.കെ.എസ് ഇ ബി ഇരിട്ടി ഡിവിഷന് സെക്രട്ടറി പി.ജി സന്തോഷ്, കെ.എസ് ഇ ബി സി ഐ ടി യു കേളകം യൂണിറ്റ് സെക്രട്ടറി എം സുനില്‍ കുമാര്‍, ഒ.ടി വിനോയ്, ബെന്നി, അഭിലാഷ്, രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു