കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര സംഘം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 3 August 2021

കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര സംഘം

കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര സംഘം. കേരളത്തിലെ വീടുകളിലെ കോവിഡ് നിരീക്ഷണത്തിൽ വീഴ്ച്ചയുണ്ടായി. രോഗികളുടെ എണ്ണം കൂടാൻ കാരണം വീടുകളിലെ നിരീക്ഷണം പാളിയതാണെന്നും കേന്ദ്ര സംഘം വിലയിരുത്തി. ആഘോഷങ്ങൾക്കായി ഇളവ് നൽകിയത് തിരിച്ചടിയായില്ല. വീടുകളിൽ കഴിഞ്ഞ കോവിഡ് പോസിറ്റീവായവരെ കൃത്യമായി നിരീക്ഷിച്ചില്ല. ഇവരിൽ നിന്ന് പലർക്കും രോഗം പകരാൻ കാരണമായെന്നും കേന്ദ്ര റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിച്ചു. എൻ.സി.ഡി.സി ഡയറക്ടർ ഡോ.സുജീദ് സിങിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog