കോവിഷീല്‍ഡിനു യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 18 July 2021

കോവിഷീല്‍ഡിനു യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം


ന്യൂഡല്‍ഹിഃ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ പതിനേഴു രാജ്യങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത കോവിഷീല്‍ഡ് കോവിഡ് വാക്സിന് അംഗീകാരം ലഭിച്ചു. സിറം ഇന്‍സ്റ്റിട്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് രണ്ടു ഡോസ് കുത്തിയവയ്പ് എടുത്തവര്‍ക്ക് ഇനി ഈ രാജ്യങ്ങളില്‍ പ്രവേശനാനുമതി ലഭിക്കും. യൂറോപ്യന്‍ യൂണിയനില്‍പ്പെടാത്ത സ്വിറ്റ്സര്‍ലണ്ടും അംഗീകാരം നല്‍കിയിട്ടുണ്ട്.

ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്. ലാത്വ, മാള്‍ട്ട, നെതര്‍ലാന്‍ഡ്, സ്ലോവാനിയ, സ്പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗാകാരം നല്‍കിയത്. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് യുറോപ്യന്‍ യൂണിയന്‍ മുന്നിലപാട് തിരുത്താന്‍ തയാറായത്. കോവിഷീല്‍ഡ് അംഗീകരിക്കുന്നില്ലെങ്കില്‍ ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ വിടുമെന്നായിരുന്നു ഇന്ത്യയുടെ താക്കീത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog