കോവിഡ് വ്യാപനം ;കണ്ണൂര്‍ ഉൾപ്പെടെ കേരളത്തിലെ എട്ടു ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണം; കേന്ദ്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോവിഡ് സ്ഥിരീകരണ നിരക്കില്‍ കേരളത്തിലെ 8 ജില്ലകളുടെ കാര്യത്തില്‍ ആശങ്ക അറിയിച്ചു ചീഫ് സെക്രട്ടറിക്കു കേന്ദ്രം കത്തയച്ചു. ജൂണ്‍ 21 - 27 കാലയളവില്‍ 10 ശതമാനത്തിനു മുകളില്‍ ടിപിആര്‍ രേഖപ്പെടുത്തിയ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണിത്.

രോഗവ്യാപനം കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഈ ജില്ലകളിലെ ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനയുടെ തോതും കത്തില്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്.

ജില്ലാതലത്തിലെ പ്രതിരോധ പ്രവര്‍ത്തനം, കേസുകള്‍ കണ്ടെത്താനുള്ള ഊര്‍ജിത നടപടി, ബ്ലോക്ക് തല ഘടകങ്ങള്‍, ഫലപ്രദമായ നിരീക്ഷണ സംവിധാനം, ഉടനടി ആശുപത്രിയിലാക്കുന്നതിനും ഐസലേഷനുമുള്ള സജ്ജീകരണം, അടിയന്തര സേവനങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha