പേരാവൂര്‍ പഴയ ബസ്റ്റാന്റില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 July 2021

പേരാവൂര്‍ പഴയ ബസ്റ്റാന്റില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു.പേരാവൂര്‍: എല്ലാവരും കൃഷി ചെയ്യുക, എല്ലായിടത്തും കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി പേരാവൂര്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി പേരാവൂര്‍ പഴയ ബസ്റ്റാന്റില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. രാജശ്രീ, പഞ്ചായത്ത് അംഗങ്ങളായ കെ.വി. ശരത്, നിഷ പ്രദീപന്‍, കെ.പി. ബാബു, ജോസ് ആന്റണി, എസ്.ടി. ജോഷി  എന്നിവര്‍ സംസാരിച്ചു. പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫല വൃക്ഷ തൈകള്‍, തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയുടെ തൈകളും, ജൈവ വളങ്ങളും ഞാറ്റുവേല ചന്തയില്‍ ലഭ്യമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog