ജില്ലയില്‍ വികസന, ക്ഷേമ പദ്ധതികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക സംവിധാനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



വിവിധ വകുപ്പുകളുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനും ജില്ലയില്‍ പ്രത്യേക റിവ്യൂ സംവിധാനം ഒരുക്കുന്നു. വികസന, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഏതെങ്കിലും വകുപ്പിന് പ്രത്യേക പ്രശ്‌നങ്ങളോ തടസ്സങ്ങളോ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിഹരിച്ച് പദ്ധതി പ്രവര്‍ത്തനം സുഗമമാക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കണ്‍വീനറുമായുള്ള സമിതി രൂപീകരിച്ചു. ജില്ലയിലെ വികസന, ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനം കാലതാമസമില്ലാതെ സുഗമമായി നടത്തുന്നതിന് വഴിയൊരുക്കുകയാണ് പ്രത്യേക റിവ്യുവിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha