ഇരിട്ടിയില്‍ കടയടപ്പ് സമരം പൂര്‍ണ്ണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 July 2021

ഇരിട്ടിയില്‍ കടയടപ്പ് സമരം പൂര്‍ണ്ണം


ഇരിട്ടി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി എല്ലാ വ്യാപാര സ്ഥാപനങ്ങളും ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണ മെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കടയടപ്പു സമരം ഇരിട്ടിയില്‍ പൂര്‍ണ്ണം. 


ചില ഹോട്ടലുകളും മരുന്ന് ഷോപ്പുകളും അവശ്യവസ്തു വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കാളികളായി.
ഇരിട്ടി പഴയ ബസ്റ്റാന്റിലാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. ഉപവാസ സമരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അയൂബ് പൊയിലന്‍ അധ്യക്ഷനായി.വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ റെജി തോമസ്, കെ.വി.അലി ഹാജി,സലാം ഹാജി, ജോസഫ്, കെ.അബ്ദുള്‍ നാസര്‍, കെ.അബ്ദുള്‍ റഹ്മാന്‍, ജോസഫ് വര്‍ഗ്ഗീസ്, എന്‍.കെ.സജിന്‍,അസൂട്ടി, പി.കെ.മുരളിധരന്‍, ഷബീര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog