ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊന്ന് കെട്ടിത്തൂക്കി ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 July 2021

ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊന്ന് കെട്ടിത്തൂക്കി ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ


ഇടുക്കി:വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ 6 വയസ്സുകാരി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.പീഡനത്തിനിടെ ബോധരഹിതയായ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എസ്റ്റേറ്റിലെ തന്നെ അര്‍ജുന്‍ (22) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഡിവൈഎഫ്‌ഐയുടെ നേതാവാണ്.എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു കഴിഞ്ഞ 30ന് കുട്ടിയെ കണ്ടെത്തിയത്.
കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പെണ്‍കുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അര്‍ജുന്‍ പിടിയിലായത്.
എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ഇയാള്‍ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനകള്‍.
പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog