കണ്ണൂര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ സൂചന നിൽപ്പ് സമരം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 14 July 2021

കണ്ണൂര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ സൂചന നിൽപ്പ് സമരം നടത്തി

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ AKTIWA ( All Kerala Training Institutes Welfare Association ) 
14/7/2021 ന്  ബുധനാഴ്ച കണ്ണൂര്‍  സിവില്‍ സ്റ്റേഷന് മുന്നില്‍ സൂചന നിൽപ്പ് സമരം നടത്തി. 
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കേരളത്തിലെ സാങ്കേതിക  വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക, വാടക , കരണ്ട് ബിൽ തുടങ്ങിയവയിൽ ഇളവ് നൽകുക, മൊറട്ടോറിയം അനുവദിക്കുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക ഉത്തേജക പാക്കേജ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടന്നത്. മൊയ്തീന്‍ മെട്രിക്സിന്റെ അധ്യക്ഷതതയിൽ AKTIWA സംസ്ഥാന പ്രസിഡന്റ്  അനില്‍ കുമാര്‍ കെ എസ്  ഉത്ഘാടനം ചെയ്തു.ഷനിൽ കെ പി  രഞ്ജിത് കെ പി, ഡാനിഷ്, റഹീസ് പി മട്ടന്നൂര്‍,  അബ്ദുള്‍ റസാഖ്. അഖില്‍ കൃഷ്ണ  സി എച്ച് എന്നിവർ സംസാരിച്ചു.
തുടര്‍ സമരവുമായി ബന്ധപ്പെട്ട്  July 20 ചൊവ്വാഴ്ച തിരുവനന്തപുരം  സെക്രട്ടറിയേറ്റിന്മുന്നിൽ  ഉപവാസ  സമരം നടക്കും. 
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ V D സതീശൻ ഉത്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും MLA മാരെയും സാമൂഹിക സാംസ്‌കാരിക  നേതാക്കള്‍  പങ്കെടുക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog