കാട്ടാന ശല്യത്തിന് പരിഹാരമില്ലാത്ത ആറളം ഫാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 July 2021

കാട്ടാന ശല്യത്തിന് പരിഹാരമില്ലാത്ത ആറളം ഫാം

ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിട്ടെങ്കിലും ഇവയിൽ പലതും ഫാമിലേക്ക് തന്നെ തിരിച്ചെത്തിയത് വീണ്ടും കെടുതികൾക്കിടയാക്കുകയാണ്. കഴിഞ്ഞ ദിവസം ആദിവാസി പുനരധിവാസമേഖലയായ പതിമൂന്നാം ബ്ലോക്കിൽ എത്തിയ കാട്ടാന പ്രദേശത്തെ ജനങ്ങളിൽ ഏറെ നേരം ഭീതി വിതച്ചു. വളയംചാളിലെ  51ാം നമ്പർ അങ്കണവാടിയുടെ ചുറ്റുമതിൽ ആന ചവിട്ടിപ്പൊളിച്ചു. ആദിവാസി കുടുംബങ്ങളുടെ വാഴ അടക്കമുള്ള കൃഷികൾ പാടേ നശിപ്പിച്ചു. വെള്ളിയാഴ്ചയോടെ എത്തിയ കാട്ടാന ശനിയാഴ്ചയും ഇവിടെത്തന്നെ നിലയുറപ്പിച്ചിരിക്കയാണ്. ഇതുമൂലം മേഖലയിലെ ആദിവാസികുടുംബങ്ങളും ഭീതിയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫാമിന്റെ അധീന മേഖലകളിൽ തമ്പടിച്ചുകിടന്ന ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. വനം വകുപ്പിന്റ നേതൃത്വത്തിൽ തൊണ്ണൂറോളം പേരെ അണിനിരത്തി നടന്ന സ്‌പെഷ്യൽ ഡ്രൈവിൽ മുപ്പതോളം ആനകളെ വനത്തിലേക്ക് കയറ്റി വിട്ടെങ്കിലും ഇതിനിടയിൽ തന്നെ ആനമതിൽ പൊളിച്ച് ഒരു കൂട്ടം ആനകൾ ഫാമിലേക്ക് തിരിച്ചു പ്രവേശിക്കുകയായിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog