കണ്ണൂർ പുതിയ തെരുവിലെഎൻ സജിത് ഇന്ന് സ്വന്തം ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 3 July 2021

കണ്ണൂർ പുതിയ തെരുവിലെഎൻ സജിത് ഇന്ന് സ്വന്തം ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്.

മറ്റുള്ളവർക്ക് എന്താവശ്യം വന്നാലും സഹായത്തിന് ഓടിയെത്താറുള്ള  കണ്ണൂർ പുതിയ തെരുവിലെ
എൻ സജിത് ഇന്ന് സ്വന്തം ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്.

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി
കോവിഡ് 19 ബാധയെ തുടർന്നുള്ള ഗുരുതരമായ ശ്വാസകോശ അസുഖവുമായി മല്ലിട്ട് 
 എറണാകുളത്തെ രാജഗിരി ആശുപത്രിയിലാണ് സജി. വളരെ ചിലവേറിയ എക്മോ ചികിത്സാ സംവിധാനത്തിലാണ്
സജിയുടെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്.
കൊറോണ ശ്വാസകോശത്തിൽ
പിടി മുറുക്കിയപ്പോൾ
ഏക വഴിയായ എക്മോ
സംവിധാനം തിരഞ്ഞെടുക്കയല്ലാതെ കുടുംബാംഗങ്ങൾക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.
ഇതിനകം 65 - 70 ലക്ഷം രൂപയിലധികം ചെലവായി കഴിഞ്ഞു.
സജിയുടെ സമ്പാദ്യവും ബന്ധുക്കളുടെയും ചങ്ങാതിമാരുടേയും സഹപ്രവർത്തകരുടേയും
കരുതലുമാണ്
ആശുപത്രി ചെലവുകളെ
ഇതു വരെ മുന്നോട്ട് കൊണ്ടുപോയത്. ശ്വാസകോശം മാറ്റിവെയ്ക്കുന്നതടക്കമുള്ള  മാർഗങ്ങളാണ് ഇനി സജിയുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഭാരിച്ച ചിലവു വരുന്ന തുടർ ചികിൽസയ്ക്കു വഴി കാണാതെ പകച്ചു നിൽക്കുകയാണ് ഭാര്യയും വിദ്യാർത്ഥികളായ മകനും മകളുമടങ്ങുന്ന സജിയുടെ കുടുംബം.
ഇനിയെന്ത് ചെയ്യണമെന്നറിയാതെ
 മനസുരുകി കഴിയുകയാണ് ഇവർ. 
മറ്റൊരാൾക്കായിരുന്നു
ഈ അവസ്ഥയെങ്കിൽ
ഇടം വലം നോക്കാതെ
മുന്നിട്ടിറങ്ങാറുള്ള സജിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ
നമുക്കൊരുമിച്ച് കൈ കോർക്കാം. നമ്മളിലൊരാളായ സജിയെ നമുക്ക് കൈവിടാതിരിക്കാം..

Account details-
Divya Sajith
A/c. No. 50100001088560
IFSC കോഡ്.HDFC0001512
KALOOR
Google Pay - +91 97450 45271
Contact - +91 99479 87312

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog