ഡ്രൈവിംഗ് ടെസ്റ്റ്, വാഹന ക്ഷമത പരിശോധനകള്‍ പുനരാരംഭിക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 July 2021

ഡ്രൈവിംഗ് ടെസ്റ്റ്, വാഹന ക്ഷമത പരിശോധനകള്‍ പുനരാരംഭിക്കും


ജില്ലയില്‍ നിര്‍ത്തി വെച്ചിരിക്കുന്ന ഹെവി ഡ്രൈവിങ് ടെസ്റ്റ്, വാഹന ക്ഷമത പരിശോധന തുടങ്ങിയവ ജൂലൈ അഞ്ച് മുതല്‍ പുനരാരംഭിക്കും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളുടെ ടെസ്റ്റുകളും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഓട്ടോറിക്ഷകളുടെ ടെസ്റ്റുകളും നടത്തും. സബ്- റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ കൊവിഡ് ടിപിആര്‍ നിരക്കനുസരിച്ച് ടെസ്റ്റുകളുടെ കാര്യം അതത് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തീരുമാനിക്കും. ഒരു ദിവസം 20 അപേക്ഷകള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ ഫോണ്‍ മുഖാന്തിരം മുന്‍കൂട്ടി തീയതി വാങ്ങിയ ശേഷം മാത്രമേ ടെസ്റ്റിന് ഹാജരാകാവൂ. വിദേശത്ത് പോകുന്നവരുടെയും പിഎസ്‌സി പരീക്ഷാ ഉദ്യോഗാര്‍ഥികളുടെയും അപേക്ഷ പരിഗണിച്ചാണ് ഹെവി ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നതെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0497 2700566

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog