സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 3 July 2021

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമായി തുടരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
അവശ്യ സർവീസുകൾ മാത്രമായിരിക്കും ഇന്ന് ഉണ്ടായിരിക്കുക. കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കും. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്ന് ഒരാൾക്ക് പുറത്ത് പോകാം. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവീസ് മാത്രമായിരിക്കും നടത്തുക.
സംസ്ഥാനത്ത് ടിപിആർ കുറയാത്ത സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ടിപിആർ കുറയാത്തതിനാൽ നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്ച വരെ തുടരും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog