സ്വർണ്ണക്കടത്ത്; കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മോഷണം തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി സ്വമേധയാ ആണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.സ്വർണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി എസ് വി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. മേൽനോട്ട ചുമതല എഡിജിപി എസ് ശ്രീജിത്തിന്. തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ റ്റി എസ്സും) അന്വേഷണത്തിന്റെ ഭാഗമാകും.സ്വർണം നഷ്ടമായവരോ മർദ്ദനമേറ്റവരോ പരാതി നൽകാൻ മുന്നോട്ടുവരത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. സംസ്ഥാനത്ത് മുൻപ് നടന്ന സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലും അനുബന്ധ കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha