ഗ്രേസ് മാർക്ക് നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ എം.എൽ.എ ശൈലജ ടീച്ചർക്ക് കെ.എസ്.യു നിവേദനം നൽകി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 July 2021

ഗ്രേസ് മാർക്ക് നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ എം.എൽ.എ ശൈലജ ടീച്ചർക്ക് കെ.എസ്.യു നിവേദനം നൽകി.

മട്ടന്നൂർ : വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ കെ.എസ്.യു നടത്തിവരുന്ന പ്രതിഷേധസമരങ്ങളുടെ ഭാഗമായി സർക്കാർ തലത്തിൽ ഉത്തരവ് പിൻവലിക്കാൻ ഇടപെടലുകൾ നടത്തണമെന്നാശ്യപ്പെട്ട് കൊണ്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ എം.എൽ.എ കെ.കെ ശൈലജ ടീച്ചർക്ക് നിവേദനം നൽകി. വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഗ്രേസ് മാർക്കുകൾ ലഭ്യമാക്കാത്ത സാഹചര്യം അവരുടെ സർഗ്ഗാത്മകമായ കഴിവുകളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും, ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ പോലും ആശങ്കയിലാക്കുന്ന ഈ സർക്കാർ തീരുമാനം തിരുത്താൻ എം.എൽ.എ യുടെ ഭാഗത്ത്‌ നിന്നുള്ള അടിയന്തരമായ ഇടപെടലുകൾ ഉണ്ടാവണമെന്നും കെ.എസ്. യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ശൈലജ ടീച്ചറോട് ആവശ്യപ്പെട്ടു. ആകാശ് ചോലത്തോട്, റയീസ് എം, അദ്വൈത് കെ, മുഹമ്മദ്‌ താരിഖ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog