പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഉളിക്കൽ നവീകരിച്ച ശാഖ ഉദ്‌ഘാടനം 27 ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : ഇരിട്ടി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പുതുക്കി പണിത ഉളിക്കൽ ശാഖയുടെ ഉദ്‌ഘാടനം 27 ന് നടക്കുമെന്ന് ബാങ്ക് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉളിക്കൽ ബസ് സ്റ്റാന്റിന് സമീപം മാട്ടറ റോഡിൽലെ കെട്ടിടത്തിലാണ് ബാങ്ക് പ്രവർത്തനമാരംഭിക്കുക. ഇതിന്റെ ഉദ്‌ഘാടനം വൈകുന്നേരം 3 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കും. ഇരിട്ടി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് വി.ജി. പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്ജ് , ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഇരിട്ടി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് വി.ജി. പത്മനാഭൻ, സിക്രട്ടറി എം. സന്ദീപ് , ഡയറക്ടർ എം.ജെ. ചാർളി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha