കൊട്ടിയൂരില്‍ റിസോര്‍ട്ട്‌ ഉടമയെ കെട്ടിയിട്ടു ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ 15 ലധികം കേസുകളില്‍ പ്രതിയായ യുവാവിനെ വിശാഖപട്ടണത്തുനിന്നു പോലീസ്‌ പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 July 2021

കൊട്ടിയൂരില്‍ റിസോര്‍ട്ട്‌ ഉടമയെ കെട്ടിയിട്ടു ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ 15 ലധികം കേസുകളില്‍ പ്രതിയായ യുവാവിനെ വിശാഖപട്ടണത്തുനിന്നു പോലീസ്‌ പിടികൂടി

കണ്ണൂര്‍: കൊട്ടിയൂരില്‍ റിസോര്‍ട്ട്‌ ഉടമയെ കെട്ടിയിട്ടു ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ 15 ലധികം കേസുകളില്‍ പ്രതിയായ യുവാവിനെ വിശാഖപട്ടണത്തുനിന്നു പോലീസ്‌ പിടികൂടി. കൂട്ടമാനഭംഗം, വധശ്രമം തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൊട്ടില്‍പാലം സ്വദേശി റോജസാണ്‌ (ജിസ്‌മോന്‍-33) അറസ്‌റ്റിലായത്‌.
പേരാവൂര്‍ ഡിവൈ.എസ്‌.പി: ടി.പി. ജേക്കബ്‌, എസ്‌.ഐ: ഇ.കെ.രമേശന്‍, എ.എസ്‌.ഐ: കെ.ശിവദാസന്‍, സി.പി.ഒമാരായ കെ. മഹേഷ്‌, പി. രജീഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌. വിശാഖപട്ടണത്ത്‌ അഞ്ചു ദിവസം തെരച്ചില്‍ നടത്തിയാണു റോജസിനെ പിടികൂടിയത്‌. 75 കിലോ കഞ്ചാവ്‌ കടത്തിയ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ ആന്ധ്രാപ്രദേശ്‌ എക്‌സൈസ്‌ വകുപ്പിന്റെ സഹായത്തോടെയായിരുന്നു തെരച്ചില്‍. റോജസ്‌ കാസര്‍ഗോഡും ഒരു മാനഭംഗക്കേസില്‍ പ്രതിയാണെന്ന്‌ പോലീസ്‌ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog