ഛായാഗ്രാഹകൻ ശിവൻ വിടവാങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 24 June 2021

ഛായാഗ്രാഹകൻ ശിവൻ വിടവാങ്ങി


തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫോട്ടോഗ്രാഫറും ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകനുമായ ശിവൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 12.15ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 ഐക്യ കേരളത്തിന് മുമ്പും പിമ്പുമുള്ള ചരിത്രത്തിന്റെ ദൃക്‌സാക്ഷിയായ ശിവന്‍ ആദ്യത്തെ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി അമൂല്യ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത നിശ്ചല ഛായാഗ്രാഹകനാണ്. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് കേരളത്തിലെയും ആദ്യ സർക്കാർ പ്രസ് ഫൊട്ടോഗ്രഫറായും ശിവൻ ശ്രദ്ധനേടി. ജവഹർ ലാൽ നെഹ്‌റു മുതൽ ഒട്ടനവധി നേതാക്കളുടെ രാഷ്‌ട്രീയജീവിതം നിരവധി തവണ ശിവൻ ക്യാമറയിൽ പകർത്തി. 1959ൽ തിരുവനന്തപുരം സ്‌റ്റാച്യുവിൽ ശിവൻസ് സ്‌റ്റുഡിയോയ്‌ക്കു തുടക്കമിട്ടു. പിന്നീടത് തിരുവനന്തപുരത്തെ ഒരു സാംസ്കാരിക കേന്ദ്രമായി വളരുകയും ചെയ്തു. ചെമ്മീന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറെന്ന നിലയിലാണ് ചലച്ചിത്ര രംഗത്ത് ശിവന്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് സ്വപ്‌നം എന്ന ചിത്രം നിര്‍മ്മിക്കുകയും യാഗം, അഭയം, കൊച്ചു കൊച്ചു മോഹങ്ങള്‍, ഒരു യാത്ര, കിളിവാതില്‍, കേശു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം അവാര്‍ഡുകള്‍ വാരിക്കൂട്ടി.
1932 മേയ് 14ന് ഹരിപ്പാട് പടീറ്റതില്‍ ഗോപാല പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായിട്ടാണ് ശിവശങ്കരന്‍ നായരെന്ന ശിവന്റെ ജനനം. പരേതയായ ചന്ദ്രമണി ശിവനാണ് ഭാര്യ. ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍, സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍, സരിതാ രാജീവ് എന്നിവര്‍ മക്കളും ജയശ്രീ, ദീപ, ദീപ്തി,രാജീവ് എന്നിവര്‍ മരുമക്കളുമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog