വനിത കമ്മിഷൻ ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ എം.സി ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വനിത കമ്മിഷൻ ആസ്ഥാനത്തേക്ക് കെഎസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.

കെഎസ് യു പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടയാൻ ശ്രമിക്കവെയാണ് സംഘർഷം ഉണ്ടായത്. എന്നാൽ ആസ്ഥാനത്തെ ഗേറ്റിൽ കരിം കൊടി കെട്ടിയശേഷം മാത്രമേ പിന്മാറുവെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. ജോസഫൈന്റെ വിവാദ പരാമർശങ്ങളും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിൽ വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അതേസമയം, ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha