വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 June 2021

വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു.

കണ്ണൂർ: തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ വി വി.ഷാജിയുടെ നേതൃത്വത്തിൽ ചുഴലി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചുഴലി ദേശത്ത് പള്ളം റോഡിന് സമീപം കപ്പണ തട്ടിനടുത്തു വെച്ച് ചാരായം വാറ്റാൻ പാകപെടുത്തിയ 215 ലിറ്റർ വാഷ് കണ്ടെടുത്തു. ഈ ഭാഗങ്ങളിൽ വ്യാപകമായി ചാരയം വാറ്റുന്നുണ്ട് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്റെയ്ഡ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫ് സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ശരത്ത്,ഷൈജു, ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog