ലോക്ക് ഡൗണ്‍ ഇളവ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 June 2021

ലോക്ക് ഡൗണ്‍ ഇളവ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം കൊവിഡ് അവലോകന യോഗം ചേരും. ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം അവലോകന യോഗം ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചേക്കും എന്നാണ് സൂചന. എന്നാല്‍ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിനുള്ള അനുമതി വേണമെന്ന ആവശ്യത്തില്‍ ഇളവനുവദിക്കാന്‍ സാധ്യതയില്ല.
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ്. ആരാധനാലയങ്ങള്‍ക്കും ഇന്ന് തുറക്കാന്‍ അനുമതി ഇല്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങളില്ല. ടിപിആര്‍ 24ന് മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. ഇന്നും നാളെയും പൊതുഗതാഗതമില്ല. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തും. ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. അതേസമയം ഇന്ന് നടത്താന്‍ ഇരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. സ്വകാര്യ ബസ്, ടാക്‌സി, ഓട്ടോ എന്നിവയ്ക്കും സര്‍വീസ് നടത്താന്‍ അനുമതിയില്ല.

വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്‌റ്റേഷനുകളിലേക്കും വാഹനം ഉപയോഗിക്കാം. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും വാക്‌സിന്‍ എടുക്കുന്നവര്‍ക്കും രേഖ കാണിച്ച് യാത്ര ചെയ്യാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ ഹോം ഡെലിവറി ഉണ്ടാകും. നിര്‍മാണ മേഖലയില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog