വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

  കണ്ണൂർ :വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. "നിത്യ ജീവിതത്തിൽ നിയമത്തിന്റെ പ്രാധാന്യം " എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സക്കറിയ ടി എച് (അസിസ്റ്റന്റ് പ്രൊഫസർ, വി ഐ ടി നിയമ വിദ്യാലയം, ചെന്നൈ) ആണ് സെമിനാറിനു നേതൃത്വം നൽകുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
 നിയമം അറിയാത്തതിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന് ഇതൊരു വെളിച്ചമാകും എന്ന ആശയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
ജൂലൈ 3 രാത്രി 7 മണിക്കാണ് സെമിനാർ. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ 
ബന്ധപ്പെടേണ്ട നമ്പർ
 +91 75109 96776
 (ഷെറിൻ. എം)

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha