സ്വകാര്യ ബസ് സര്‍വ്വീസ്; ഒറ്റ, ഇരട്ട നമ്പര്‍ക്രമീകരണം അപ്രായോഗികമെന്ന് ബസ് ഉടമകള്‍. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 June 2021

സ്വകാര്യ ബസ് സര്‍വ്വീസ്; ഒറ്റ, ഇരട്ട നമ്പര്‍ക്രമീകരണം അപ്രായോഗികമെന്ന് ബസ് ഉടമകള്‍.

സ്വകാര്യ ബസ് സര്‍വ്വീസ്; ഒറ്റ, ഇരട്ട നമ്പര്‍ക്രമീകരണം അപ്രായോഗികമെന്ന് ബസ് ഉടമകള്‍


uploads/news/2021/06/494256/private bus.jpg
തിരുവനന്തപുരം : സ്വകാര്യ ബസ് സര്‍വീസിന് ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് അപ്രായോഗികമെന്ന് ബസ് ഉടമകള്‍. കൊവിഡ് നിയന്ത്രണത്തിന് പകരം കൊവിഡ് വ്യാപനത്തിനുള്ള സാഹചര്യമാണ് ഇതൊരുക്കുന്നത്. കൂടാതെ ബസുടമകള്‍ക്ക് സാമ്പത്തിക നഷ്ടവും വരുമെന്നും ഇവര്‍ പറയുന്നു.

ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട എന്നിങ്ങനെ രജിസ്ട്രേഷന്‍ നമ്പര്‍ വേര്‍തിരിച്ച് ബസുകള്‍ക്ക് അനുമതി നല്‍കുന്നത് ഒരു ദിവസം റോഡിലിറങ്ങുന്ന ബസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. ഇത് യാത്രക്കാരുടെ എണ്ണം കൂടുന്നതിനും ബസ് സ്റ്റോപ്പുകളില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് ഇടയാക്കുകയും ചെയ്യും. മാത്രമല്ല ചില റൂട്ടുകളിലേക്ക് ബസുകള്‍ തന്നെ ഇല്ലാത്ത അവസ്ഥയുമുണ്ടാകുമെന്നും ബസ് ഉടമകല്‍ പറയുന്നു.

ഒരു ദിവസം ബസ് ഓടുകയും പിറ്റേ ദിവസം നിര്‍ത്തിയിടുകയും ചെയ്യുന്നത് നഷ്ടം വരുത്തിവെക്കുമെന്നും സ്വകാര്യ ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബസുടമകള്‍ ഇന്ന വൈകുന്നേരം മൂന്ന് മണിക്ക് യോഗം ചേരും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog