പരീക്ഷ നടത്തിപ്പ് വിദ്യാർത്ഥികളോടുള്ള വെല്ലുവിളി ; തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധവുമായി കെ എസ്‌ യു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 June 2021

പരീക്ഷ നടത്തിപ്പ് വിദ്യാർത്ഥികളോടുള്ള വെല്ലുവിളി ; തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധവുമായി കെ എസ്‌ യു


കൊച്ചി : പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുന്ന സർക്കാർ വിദ്യാർഥികളെ വെല്ലുവിളിക്കുകയാണെന്നും അത് അനുവദിച്ചു തരില്ലെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ സൗജന്യമായി ഗാഡ്ജറ്റുകൾ നൽകണമെന്നും അതല്ലെങ്കിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ അവകാശ നിയമത്തിന് വിഘാതം സൃഷ്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഈ സർക്കാർ ഉന്നതവിദ്യാഭ്യാസമേഖലയിൽ തികഞ്ഞ പരാജയമാണെന്നും തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog