നെല്ലിക്കാംപൊയിൽ എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 5 June 2021

നെല്ലിക്കാംപൊയിൽ എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി
ഉളിക്കൽ: നെല്ലിക്കാംപൊയിൽ എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. ആ വാസവ്യവസ്ഥ പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് വിദ്യാലയ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പോസ്റ്ററുകൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കു വേണ്ടി ഭവനങ്ങളിൽ വൃക്ഷത്തൈ നടൽ, പരിസ്ഥിതി സംരക്ഷണ സന്ദേശ പോസ്റ്റർ നിർമ്മാണം, ഓൺലൈൻ ക്വിസ് മത്സരം, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീൽ ഉദ്ഘാടനം സ്കൂൾ മാനേജറും ഇൻഫാം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വെരി.റവ.ഫാ.ജോസഫ് കാവനാടിയിൽ നിർവഹിച്ച് പരിസ്ഥിതിദിന സന്ദേശം നൽകി. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് അംഗം നോബിൻ പി.എ., പി.റ്റി.എ. പ്രസിഡൻ്റ് ശ്രീമതി രമ്യ ഷിജോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപകൻ ശ്രീ.ഡെന്നി മാത്യു, സി. ഡോളി ജോർജ്, ടിൻ്റു റോണി ജോസ്, മാസ്റ്റർ അനുഗ്രഹ്, മാസ്റ്റർ അലൻ തോമസ്, കുമാരി അഭിന എസ്.ലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog