പരിസ്ഥിതിദിനത്തിൽ ജൈവ ഉദ്യാനമൊരുക്കി പയ്യന്നൂർ നഗരസഭ കുടുംബശ്രീ . - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 5 June 2021

പരിസ്ഥിതിദിനത്തിൽ ജൈവ ഉദ്യാനമൊരുക്കി പയ്യന്നൂർ നഗരസഭ കുടുംബശ്രീ .


 പരിസ്ഥിതിദിനത്തിൽ ജൈവ ഉദ്യാനമൊരുക്കി  പയ്യന്നൂർ നഗരസഭ കുടുംബശ്രീ .പയ്യന്നൂർ നഗരസഭ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണിയറ പതിനൊന്നാം  വാർഡ്  കുടുംബശ്രീ എ.ഡി.എസും , മയിൽപ്പീലി  ബാലസഭയും മണിയറ എൽ.പി.സ്കൂളിലൊരുക്കിയ ജൈവ ഉദ്യാനമൊരുക്കി.

ഉദ്യാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

       സ്കൂൾ മുറ്റത്ത് ഔഷധതൈകളും , ചെടികളും, ചെറു മത്സ്യക്കുളവുമുള്ള മനോഹരമായ ജൈവ തോട്ടമാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

കാനായിയിലെ നാരായണൻ വൈദ്യരാണ് പാർക്ക്  ഒരുക്കുന്നതിനാവശ്യമായ സഹായവും  ഔഷധൈതകളും, ചെടികളും നൽകിയിരുന്നത്.

ഒരു മാവ് ഒരായിരം മാങ്ങ എന്ന  കുടുംബശ്രീ പരിസ്ഥിതി ദിന സന്ദേശമുയർത്തി മാവും തൈ നടീൽ ഉദ്ഘാടനം  നഗരസഭ സെക്രട്ടറി കെ.ആർ .അജി. നിർവ്വഹിച്ചു.

വിവിധ സ്ഥലങ്ങളിലായി നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണ പരപാടികളും, മെഗാ ശുചീകരണ പ്രവർത്തനവും നടന്നു. 

കാനായി സൗത്ത് 12-ാം വാർഡിൽ വൃക്ഷ തൈ നടീൽ ചെയർപേഴ്സൺ നിർവ്വഹിച്ചു.

വേങ്ങയിൽ കാനായി എൽ.പി.സ്കൂളിൽ ഒരുക്കുന്ന ജൈവ തോട്ടത്തിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.

പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിസ്ഥിതി ദിനാചരണവും, ശുചീകരണപ്രവർത്തനത്തിന്റെ ഉദ്ഘാടനവും വൃക്ഷതൈകൾ നട്ടു കൊണ്ട് ചെയർപേഴ്സൺ നിർവ്വഹിച്ചു.

മെഗാ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഗാന്ധിപാർക്ക്, കുട്ടികളുടെ പാർക്ക്, കേളോത്ത് ബ്ലോക്ക് ഓഫീസ്, കൊറ്റി മേൽപ്പാല പരിസരം  ശുചീകരണം നടത്തി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, സെമീറ ടീച്ചർ, കൗൺസിലർമാരായ  ഭാസ്ക്കരൻ, ഫൽഗുനൻ , ചിത്ര ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കവിത, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി.മോഹനൻ, കെ.പി.സുബൈർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ  ഹരിപുതിയില്ലത്ത്, ലതീഷ്, ബിന്ദു, ജിഷ, ജീവൻ കാനായി , മനോജ് ,മിനി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog