തലശ്ശേരി മലബാർ കാൻസർ സെൻ്റർ കൊവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കാൻ നീക്കം തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ : വടക്കെ മലബാറിലെ ക്യാൻസർ ചികിത്സാരംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന മലബാർ ക്യാൻസർ സെൻ്റർ പുത്തൻ പരീക്ഷണത്തിനൊരുങ്ങുന്നു. കൊവിഡിനെതിരെ പട പൊരുതാൻ കൊവിഡ് വാക്സിൻ നിർമാണത്തിൻ്റെ ആദ്യഘട്ടത്തിന് മലബാർ ക്യാൻസർ സെൻ്ററിൽ തുടക്കം കുറിച്ചു കഴിഞ്ഞു.

ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസി. കൗൺസിൽ ആണ് നിർമാണത്തിനു അനുമതി നൽകിയത്. 1.6 കോടി രൂപ സെൻ്ററിനായി അനുവദിച്ചിട്ടുണ്ട്. നാല് ഘട്ടമായാണ് നിർമാണം പൂർത്തിയാക്കുക. എം.സി.സിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കുന്നത്. ഇതിനായി ജന പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ കർമ രംഗങ്ങളിൽ പ്രഗൽഭരായ വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായും മലബാർ ക്യാൻസർ സെൻ്റർ ക്ലിനിക്കൽ ഹൈമറ്റോളജി & മെഡിക്കൽ ഓങ്കോളജി പ്രൊഫസർ ഡോ.ചന്ദ്രൻ കെ. നായർ, ഡോ. നീതു, അഡ്മിനിസ്ട്രേറ്റർ ടി. അനിത എന്നിവർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആദ്യഘട്ടത്തിൽ മൃഗങ്ങളിൽ പരിശോധിച്ച ശേഷം രണ്ടാം ഘട്ടമാണ് മനുഷ്യരിൽ പരീക്ഷിക്കുക. നിർമാണം പൂർത്തിയാകാൻ കുറച്ച് കാല താമസമെടുക്കുമെന്നാണ് സൂചനകൾ.നേരത്തെ സംസ്ഥാനത്ത് ആദ്യമായി സർക്കാർ മേഖലയിൽ കൊ വിഡ് രോഗ പ്രതിരോധരംഗത്ത് ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി തലശേരി ജനറൽ ആശുപത്രിയിൽ സ്വന്തമായി ഓക്സിജൻ പ്ളാൻ്റ് സ്ഥാപിച്ചിരുന്നു.ഇതിന് ശേഷം സംസ്ഥാനത്ത് തന്നെ നിരവധി സർക്കാർ ആതുരാലയങ്ങൾ മിനി ഓക്സിജൻ പ്ളാൻ്റുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha