സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 



സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സമുദായങ്ങളുടെ പട്ടിക നേരത്തെ മുന്നാക്ക സമുദായ കമ്മിഷൻ തയ്യാറാക്കിയിരുന്നു .സർക്കാർ പക്ഷേ പട്ടിക അംഗീകരിച്ചിരുന്നില്ല. മുന്നാക്ക സംവരണം നടപ്പാക്കാൻ സമുദായ പട്ടിക ആവശ്യമായിരുന്നു.

ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. സമയപരിധി കഴിഞ്ഞതോടെ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് എൻ എസ് എസ് ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

നിലവിൽ ഒ.ബി.സി. വിഭാ​ഗ പട്ടികയിൽ ഉൾപ്പെട്ട നായിഡു, നാടാർ, (എസ്ഐയുസിയിൽ ഉൾപ്പെടാത്ത ക്രിസ്തുമതക്കാർ), ശൈവ വെള്ളാള (പാലക്കാട് ജില്ല ഒഴികെ) എന്നീ വിഭാ​ഗങ്ങളെ ഒഴിവാക്കി 164 വിഭാ​ഗങ്ങളെ സംവരണേതര വിഭാ​ഗമായി ഉൾപ്പെടുത്തിയാണ് സംവരേണതര പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha