ഹോമിയോ ചികിത്സ രംഗത്ത് ആറളം ഫാം ഹോമിയോ ആശുപത്രി മാതൃകയാവുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 4 June 2021

ഹോമിയോ ചികിത്സ രംഗത്ത് ആറളം ഫാം ഹോമിയോ ആശുപത്രി മാതൃകയാവുന്നു
ഇരിട്ടി: ജില്ലയിൽ തന്നെ ആദ്യമായി കോവിഡ് 19 ഒ.പി ആരംഭിച്ചാണ് ആറളം ഫാം ഹോമിയോ ആശുപത്രി മാതൃകയായത്. ആറളം പഞ്ചായത്തിന്റെ അതീനതയിൽ ആദിവാസി പുനരധിവാസ കേന്ദ്രത്തിൽ ആരംഭിച്ച ഹോമിയോ ആസ്പത്രി ജില്ലയിലെ രണ്ടാമത്തെ കിടത്തിചികിത്സ ആശുപത്രിയാണ്. ആദിവാസി മേഖലയിൽ മൊബൈൽ ക്ലിനിക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഹോമിയോ മേഖലയും പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണ്  ഇവിടെ കോവിഡ് 19 ഒ പി ആരംഭിച്ചത്. കോവിഡ് 19 ഒ പി യുടെ പ്രവർത്തനോദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസി വാഴപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഇ സി രാജു മുഖ്യപ്രഭാക്ഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ: കെ.ടി രഞ്ചിത്ത് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മിനി ദിനേശൻ ,പ്രൊജക്ട് കോർഡിനേറ്റർ കെ.ബി. ഉത്തമൻ ,ഡോ: ആർ സുനിൽ രാജ് . ഡോ: പ്രീയ പി , ഡോ: ഉമ എം പി, ഡോ. : മഞ്ചു മാത്യു, പ്രമോട്ടർ രാജു തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർ പി. പ്രിയയ്ക്കാണ് ഒ പി യുടെ ചുമതല. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻNo comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog