തില്ലങ്കേരി വാഴക്കാല്‍ ഗവ യു പി സ്‌കൂള്‍ വളപ്പില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 28 June 2021

തില്ലങ്കേരി വാഴക്കാല്‍ ഗവ യു പി സ്‌കൂള്‍ വളപ്പില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തി.


ഇരിട്ടി: തില്ലങ്കേരി വാഴക്കാല്‍ ഗവ യു പി സ്‌കൂള്‍ വളപ്പില്‍ ഒളിപ്പിച്ച നിലയില്‍ നാല്​ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് പെയിന്‍റ്​ ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ബോംബ്​ സ്‌ക്വാഡ് എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി.

തിങ്കളാഴ്ച വൈകീട്ട്​ നാലു മണിയോടെയാണ്​ മതിലിനോട് ചേര്‍ന്ന് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. അധ്യാപകര്‍ സ്​കൂള്‍ വളപ്പിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് ബക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോള്‍ ബോംബ്​ കാണുകയായിരുന്നു.

മുഴക്കുന്ന് പോലീസിനെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എസ്​.ഐ പി റഹീമിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog