തളിപ്പറമ്പ് സി എച്ച് സെന്ററിന് ഫണ്ട്‌ കൈമാറി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 June 2021

തളിപ്പറമ്പ് സി എച്ച് സെന്ററിന് ഫണ്ട്‌ കൈമാറി.ഇരിക്കൂർ : കണ്ണൂർ ജില്ലയിൽ ആതുരസേവനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ച തളിപ്പറമ്പ് സി എച്ച് സെന്ററിനുള്ള ദുബൈ കെഎംസിസി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഫണ്ട്‌ കമ്മിറ്റി രക്ഷാധികാരി കെ ടി നിസ്തർ  , ട്രഷറർ അഷ്‌റഫ് പള്ളിപത്ത് , വൈസ് പ്രസിഡന്റ് യാസർ ഇരിക്കൂർ എന്നിവർ ചേർന്ന് ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സെക്ടറിയും പരിയാരം സി എച്ച് സെന്റർ കമ്മിറ്റി അംഗവുമായ ടി എൻ എ കാദർ സാഹിബിന് ഇരിക്കൂറിൽ വെച്ച് കൈമാറി.

UAE - ദുബായിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ദുബൈ കെഎംസിസി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി ഇരിക്കൂറിന്റെയും ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിന്റെയും ഉന്നതിക്കും ഉയർച്ചക്കും വേണ്ടി പ്രവർത്തിച്ചു വരുന്നു. ഈ കാലയളവിൽ ഇരിക്കൂർ താലൂക്ക് ഹോസ്പിറ്റാലിനുള്ള സഹായങ്ങൾ, പാലേറ്റീവ്‌ കെയർ യൂണിറ്റ് വാഹനം, മറ്റു ചികിത്സാ സഹായങ്ങൾ,  വിവിധ തട്ടിലുള്ള മുസ്ലിം യൂത്ത് ലീഗ്, ഹരിത, MSF കമ്മിറ്റികളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവയും നടത്തുകയുണ്ടായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog