കോവിഡ് കാലത്ത് അടഞ്ഞു കിടന്ന വ്യാപാര കെട്ടിടങ്ങൾക്കുള്ള ഇളവ് നൽകി ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

കോവിഡ് കാലത്ത് അടഞ്ഞു കിടന്ന വ്യാപാര കെട്ടിടങ്ങൾക്കുള്ള ഇളവ് നൽകി ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ

 

തളിപ്പറമ്പ്: കോവിഡ് കാലത്ത് അടഞ്ഞു കിടക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം കെട്ടിടങ്ങളുടെ വാടകയില്‍ ഇളവ് നല്‍കാന്‍ ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന-ജില്ലാ കമ്മിറ്റിയുടെ തീരുമാനമായി. വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മെര്‍ചന്റ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തളിപ്പറമ്പിലും വിവിധ സ്ഥലങ്ങളില്‍ അടഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ വാടകയുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനവും കൂടി വന്നതോടെയാണ് കെട്ടിടങ്ങളുടെ വാടകയില്‍ ഇളവ് വരുത്താന്‍ തീരുമാനമായത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog