വീണ്ടും എക്സൈസിൻ്റെ കർണ്ണാടക മദ്യവേട്ട, പച്ചക്കറി വാഹനത്തിൽ കടത്തുകയായിരുന്ന വൻ മദ്യ ശേഖരവും പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ: മട്ടന്നൂർ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷിൻ്റെ നേതൃത്വത്തിൽ പാലോട്ട്പള്ളിക്കടുത്തു വെച്ച് നടത്തിയ വാഹന പരിശോധനയിൽ പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 600 കുപ്പികളിലായി 450 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി. കർണ്ണാടക സ്വദേശി ആയ ഡേവിസ് (50) എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.സുലൈമാൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ.കെ. ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.പി, എം .പി ഹാരിസ്, വി.എൻ.സതീഷ്. വി , കെ.കെ.രാഗിൽ എന്നിവർ പങ്കെടുത്തു.
ലോക് ഡൗൺ കാലയളവിൽ പച്ചക്കറി, മത്സ്യം എന്നിവയുടെ മറവിൽ കടത്തിയ നിരവധി കർണാടക മദ്യ വണ്ടികളാണ് എക്സൈസ് പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha