കോവിഡ് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർ രാജി വച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 24 June 2021

കോവിഡ് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർ രാജി വച്ചു


മാവേലിക്കര: കോവിഡ് ഡ്യൂട്ടിക്കിടെ മർദ്ദിച്ച പോലീസുകാരനെതിരെ നടപടിയെടുക്കാഞ്ഞതിൽ പ്രതിഷേധിച്ച്‌ ഡോക്ടർ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവാണ് രാജിവച്ചതായി അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും നീതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കെജിഎംഒഎയും പ്രതിഷേധമറിയിച്ചു. നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.

മെയ് പതിനാലിനാണ് സംഭവം നടന്നത്. സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് രാഹുൽ മാത്യുവിനെ മർദിച്ചത്. കോവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയിൽ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മർദനം. അമ്മ മരിച്ച്‌ തൊട്ടടുത്ത ദിവസമാണ്, ആശുപത്രിയിൽ എത്തി അഭിലാഷ്, ഡോക്ടർ രാഹുലിനെ മർദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. അഭിലാഷ് ചന്ദ്രനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മാവേലിക്കരയിൽ ഡോക്ടർമാർ നാൽപത് ദിവസമായി സമരത്തിലാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog